ചാത്തന്നൂര്‍: ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കേസില്‍ വയനാട് കല്പറ്റയില് പിടിയിലായ മരുമകന് മുട്ടയ്ക്കാവ് പൊട്ടിക്കലഴികത്ത് വീട്ടില്‍ അലിഅക്ബറിനെ (35) റിമാന്‍ഡ് ചെയ്തു. മുട്ടയ്ക്കാവ് യഹിയാ മന്‍സിലില്‍ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ഐഷാബീവി (72)കൊല്ലപ്പെട്ട കേസില്‍ ഒളിവിലായിരുന്ന അലി അക്ബര്‍. കല്‍പ്പറ്റയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് പിടിയിലായത്. ഐഷാബീവിയുടെ മകള്‍ നസീറയുടെ ഭര്‍ത്താവാണ് അലി അക്ബര്‍. കഴിഞ്ഞ 15ന് രാവിലെ കമ്പിവടിക്കുള്ള അടിയേറ്റ ഐഷാ ബീവി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണു മരിച്ചത്. അലി അക്ബറിനെ ഒളിവില്‍ പോകാന്‍ സഹായിച്ച സഹോദരന് തഴുത്തല സ്വദേശി സജി നേരത്തെ അറസ്റ്റിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: