ഇരിട്ടി: വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണത്തിന്റെ ഭാഗമായി കേരളാ ഗ്രാമീണ ബാങ്ക് ഇരിട്ടി ശാഖയില്‍ വിജിലന്‍സ് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. പരിപാടി ഉദ്ഘാടനം ചെയ്ത ഇരിട്ടി എസ്ഐ സബാസ്റ്റ്യന്‍ അഴിമതിക്കെതിരെയുള്ള പ്രതിജ്ഞ സദസ്സിന് ചൊല്ലിക്കൊടുത്തു. എന്റെ ദര്‍ശനം അഴിമതിരഹിത ഭാരതം എന്ന വിഷയത്തില്‍ മുതിര്‍ന്ന അഭിഭാഷകന് കെ.ജെ.മാത്യു മുഖ്യഭാഷണം നടത്തി. ശാഖാ ചീഫ് മാനേജര്‍ വി.വി. ആനന്ദന് സ്വാഗതവും എം.പ്രതാപന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: