ചങ്ങനാശ്ശേരി: എന്‍എസ്എസ് വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനതലത്തില്‍ നടത്തുന്ന മന്നം ട്രോഫി കലാകായികമേള ഇന്നു മുതല്‍ 8 വരെ പെരുന്നയില്‍. 3500-ല്‍പരം കലാകായിക പ്രതിഭകള്‍ പങ്കെടുക്കുമെന്ന് പബ്ലിസിറ്റി ചെയര്‍മാനും നായകസഭാംഗവുമായ ഹരികുമാര്‍ കോയിക്കല്‍ അറിയിച്ചു.
ഇന്നു രാവിലെ 8.ന് പെരുന്ന എന്‍എസ്എസ് ബോയ്സ് ഹൈസ്ക്കൂളില്‍ ഡോ. ജി. ജഗദീഷ്ചന്ദ്രന്‍ പതാക ഉയര്‍ത്തും. 10ന് മന്നം സമാധി മണ്ഡപത്തില്‍ നിന്ന് പുറപ്പെടുന്ന ഘോഷയാത്രയ്ക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ദീപം തെളിക്കും. എന്‍എസ്എസ് ഹിന്ദുകോളേജ് ഓഡിറ്റോറിയത്തില്‍ മന്ത്രി ജി. സുധാകരന് കലാ-കായികമേള ഉദ്ഘാടനം ചെയ്യും.
എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷനാകും. നാളെ വൈകിട്ട് 5ന് എംജി. സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിക്കും. എന്‍എസ്എസ് ട്രഷറര്‍ ഡോ. എം. ശശികുമാര്‍ അധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: