ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയതായി പരാതി

Saturday 4 November 2017 9:13 pm IST

തൃശൂര്‍: ക്രോംപ്ടണ്‍ഗ്രീവ്‌സില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി. പുറനാട്ടുകര പച്ചാംപിള്ളി ചന്ദ്രന്റെ മകന്‍ നിരണ്‍ ആണ് പരാതി നല്‍കിയത്. എംടെക് ബിരുദധാരിയായ നിരണിനെ 9718321624 എന്ന നമ്പറില്‍ നിന്ന് വിളിച്ച് ക്രോംപ്ടണ്‍ഗ്രീവ്‌സിന്റെ എച്ച്ആര്‍ ആണെന്നു പരിചയപ്പെടുത്തിയ ആള്‍ സര്‍ട്ടിഫിക്കറ്റും മറ്റും ഓണ്‍ലൈന്‍വഴി അയക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് വെരിഫിക്കേഷന് 850 രൂപയും സെക്യൂരിറ്റി നിക്ഷേപമായി 8100 രൂപയും ആവശ്യപ്പെട്ടു. പേടിഎം വഴി പണം നല്‍കിയതോടെ പിന്നീട് വിവരമൊന്നും ലഭിക്കാതായി. പേരാമംഗലം പോലീസ് കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.