തൊടുപുഴ: ഏറെ തിരക്കുള്ള വെങ്ങല്ലൂര്‍ ജങ്ഷനിലെ സിഗ്നല്‍ ലൈറ്റ് മിഴിപൂട്ടിയിട്ട് ആഴ്ചകളായി. തൊടുപുഴ,മൂവാറ്റുപുഴ, അടിമാലി, പാലാ എന്നീ സ്ഥലങ്ങളിലേക്ക് പോകേണ്ട വാഹനങ്ങളാണ് ഈ ജങ്ഷനിലൂടെ കടന്ന് പോകുന്നത്.
സിഗ്നല്‍ മിഴിപൂട്ടിയതോടെ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവായിരിക്കുകയാണ്. ട്രാഫിക് പോലീസിന്റെ സേവനവും പ്രദേശത്ത് കാര്യമായി ഉണ്ടാകുന്നില്ല. റോഡ് മുറിച്ച് കടക്കാനും ബുദ്ധിമുട്ടേറെയാണ്. സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുമ്പോഴും പാഞ്ഞുവരുന്ന വാഹനങ്ങള്‍ കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ സൗകര്യമൊരുക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: