ഗെയില്‍ വിരുദ്ധ സമരം: തീവ്രവാദികള്‍ക്ക് അവസരമൊരുക്കി മുന്നണികള്‍-കുമ്മനം

Saturday 4 November 2017 10:11 pm IST

നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ത്രിദിന സംസ്ഥാന ക്യാമ്പില്‍ ബിജെപി സംസ്ഥാന
അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തുന്നു

ആലുവ: ഗെയില്‍ വിരുദ്ധ സമരത്തില്‍ ഇടപെടാന്‍ തീവ്രവാദികള്‍ക്ക് അവസരമൊരുക്കിയത് എല്‍ഡിഎഫും യുഡിഎഫുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ത്രിദിന സംസ്ഥാന ക്യാമ്പില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തീവ്രവാദത്തെ പറ്റി ബിജെപി പറഞ്ഞപ്പോള്‍ ആരും കാര്യമാക്കിയില്ല. തെളിവുണ്ടോയെന്നാണ് ചോദിച്ചത്. ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടി പറയുകയാണ് ഗെയ്ല്‍ പദ്ധതിയെ എതിര്‍ക്കുന്നത് തീവ്രവാദികളാണെന്ന്. സ്വര്‍ണക്കടത്തുകാരന്റെ കാറിടിച്ച് കൈയ്യും കാലും ഒടിഞ്ഞ അവസ്ഥയിലാണ് ജനജാഗ്രതാ യാത്ര നയിച്ച കോടിയേരി ബാലകൃഷ്ണനെങ്കില്‍, മറ്റൊരു നായകന്‍ കാനം രാജേന്ദ്രന്റെ യാത്ര മാര്‍ത്താണ്ഡം കായലില്‍ മുങ്ങിത്താണെന്നും കുമ്മനം പരിഹസിച്ചു.

ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കുരുവിള മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. ഘടകകക്ഷി നേതാക്കളായ ടി.വി. ബാബു, എ.എന്‍. രാജന്‍ ബാബു, കെ.കെ. പൊന്നപ്പന്‍, വി.വി. രാജേന്ദ്രന്‍, പി.ജെ. ബാബു, എന്‍.എന്‍ ഷാജി, ബിജി മണ്ഡപം, സുധീഷ് നായര്‍, എന്‍.കെ. മോഹന്‍ദാസ്, ഡോ. ജോര്‍ജ്ജ് എബ്രഹാം തളനാനി, അയൂബ് മേലേടത്ത്, ഷക്കീല മറ്റപ്പിള്ളി, ഉഷ ജയകുമാര്‍, എസ്. പത്മകുമാരി, സന്തോഷ് വി.മാത്യു, അനീഷ് ഇരട്ടയാനി, കരുണാകരന്‍ നായര്‍, ജോണി ജോര്‍ജ്ജ്, വള്ളിക്കോട് കൃഷ്ണകുമാര്‍, കെ.ജെ. ടോമി, പി.എ. റഹിം, ജോയ് എളമക്കര പ്രസംഗിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എന്‍. ഗിരി സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജനറല്‍ കണ്‍വീനര്‍ കെന്നഡി കരിമ്പിന്‍കാലയില്‍ നന്ദിയും പറഞ്ഞു.

ഇന്ന് രാവിലെ നടക്കുന്ന സെമിനാര്‍ പ്രൊഫ. റിച്ചാര്‍ഡ് ഹെ എം.പി ഉദ്ഘാടനം ചെയ്യും. 11ന് സമാപന സമ്മേളനം സി.കെ. ജാനു ഉദ്ഘാടനം ചെയ്യും. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.