ആരോഗ്യ ഇന്‍ഷുറന്‍സ്

Saturday 4 November 2017 10:14 pm IST

കൊച്ചി: 2018-19 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന്‍ അക്ഷയ, ഉന്നതി കേന്ദ്രങ്ങള്‍ വഴി പുരോഗമിക്കുകയാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. 2017-18 വര്‍ഷത്തില്‍ കാര്‍ഡ് എടുത്തിരിക്കുന്ന കുടുംബങ്ങളില്‍, കാര്‍ഡിന്റെ മുന്‍വശത്ത് ഫാമിലി എന്നെഴുതിയിരിക്കുന്ന സ്മാര്‍ട്ട് കാര്‍ഡ് കൈപ്പറ്റിയവര്‍ അക്ഷയ, ഉന്നതി കേന്ദ്രങ്ങള്‍ വഴി വീണ്ടും രജിസ്റ്റര്‍ ചെയ്യണം. അല്ലെങ്കില്‍, വരുംവര്‍ഷത്തില്‍ കാര്‍ഡ് പുതുക്കാന്‍ സാധിക്കില്ല. റേഷന്‍ കാര്‍ഡ് നിലവില്‍ ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ അക്ഷയ, ഉന്നതി കേന്ദ്രങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്യാം. അക്ഷയ കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന നിര്‍ദ്ദിഷ്ട സാക്ഷ്യപത്രത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങി യോഗ്യത തെളിയിക്കുന്ന രേഖയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.