തിരുവനന്തപുരം: പന്ത്രണ്ടാമത് ഫെഡറല്‍ ബാങ്ക് ജി.വി. രാജ ഫുട്ബോള്‍ കിരീടം ഇന്ത്യന്‍ നേവി നിലനിര്‍ത്തി. ഫൈനലില്‍ എസ്ബിഐ കേരളയെ ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കീരിടം നിലനിര്‍ത്തിയത്. സമയം അവസാനിക്കുമ്പോള്‍ ഓരോ ഗോള്‍ വീതം നേടി ഇരു ടീമുകളും സമനിലയിലായിരുന്നു. ആദ്യപകുതിയുടെ 19-ാം മിനിട്ടില്‍ ഇന്ത്യന്‍ നേവിയുടെ ബിബേക് താപ്പയും രണ്ടാം പകുതിയുടെ 36-ാം മിനിട്ടില്‍ എസ്ബിഐക്കായി ഫൈസല്‍ റഹ്മാനുമാണ് ഗോള്‍ നേടിയത്.
എസ്ബിഐയുടെ പ്രതിരോധ താരമായ രാഹുല്‍ വി. രാജ് മികച്ച കളിക്കാരനുള്ള പുരസ്കാരം നേടി. നേവിയുടെ ബേക്കര്‍ റോയിയാണ് മകച്ച ഗോളി. മുഖ്യമന്ത്രി പിണറായി വിജയന് ഫൈനല്‍ മത്സരം ഉദ്ഘാടനം ചെയ്തു. ഫുട്ബോള്‍ താരം ഐ.എം. വിജയന്, ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ഷിബു തോമസ്, ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് വി. ശിവന്‍കുട്ടി, സെക്രട്ടറി ഗീവര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: