റിയാദ്: സൗദി ഭരണ നേതൃത്വത്തില്‍ അഴിമതിയാരോപണത്തെ തുടര്‍ന്ന് കൂട്ട അറസ്റ്റ്. സൗദി രാജകുമാരന്മാരും രാജകുടുംബത്തിലെ പ്രമുഖ മന്ത്രിമാര്‍, 10 മുന്‍ മന്ത്രിമാര്‍ എന്നിവരെയാണ് അഴിമതി വിരുദ്ധ സമിതി അറസ്റ്റ് ചെയ്തത്. ഇവരെ അറസ്റ്റു ചെയ്ത വിവരം സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി തന്നെയാണ് പുറത്ത് വിട്ടത്.
മന്ത്രിമാരും രാജകുമാരന്മാരും അഴിമതി നടത്തി ജനങ്ങളെ ചൂഷണം ചെയ്യുന്നുണ്ടെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അഴിമതി വിരുദ്ധ സമിതി അന്വേഷണം നടത്തിയത്. സല്മാന് രാജകുമാരനെ സൗദി കിരീടാവകാശിയായി നിയമിച്ചതിന് ശേഷം അഴിമതിക്കാര്‍ക്കെതിരേ നടത്തുന്ന നിര്‍ണായക നീക്കമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: