മാര്‍ക്കറ്റ്-കെഎസ്ആര്‍ടിസി റോഡില്‍ അനധികൃത പാര്‍ക്കിങ്

Sunday 5 November 2017 2:32 pm IST

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ ഗതാഗത കുരുക്കഴിക്കാന്‍ ശ്രമം നടക്കുമ്പോഴും ഗതാഗതത്തിന് തടസ്സമായി മാറുകയാണ് വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ്. മാര്‍ക്കറ്റ്-കെഎസ്ആര്‍ടിസി റോഡില്‍ ഗതാഗതത്തിന് തടസമായ ഇരുവശത്തെയും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ശ്രമം നടത്തിവരവെ ഗതാഗത തടസമായി മാറുകയാണ് ഇരുവശത്തുമുള്ള വാഹന പാര്‍ക്കിങ്. കെഎസ്ആര്‍ടിസി മുതല്‍ കിഴക്കോട്ടുള്ള കുറച്ചു ഭാഗം റോഡിന്റെ മറ്റു ഭാഗത്തേക്കാള്‍ വീതി കുറവാണ്. ഇവിടെ റോഡിന്റെ ഇരുവശത്തും നിരനിരയായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് വാഹനങ്ങള്‍ കടന്നുപോകുന്നതിന് ബുദ്ധിമുട്ടാകുന്നു. രാവിലെയും, വൈകിട്ടും ഇവിടെ വാഹനകുരുക്ക് ഉണ്ടാകുമ്പോള്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് സ്റ്റാന്റില്‍ കയറാന്‍ സാധിക്കില്ല. ഇത് ദേശീയപാത വഴിയുള്ള ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നു. വ്യാപാരസ്ഥാപനങ്ങളിലേയും കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യുന്നവരുടേയും വാഹനങ്ങളാണ് റോഡരുകില്‍ സൂക്ഷിക്കുന്നത്. കരുനാഗപ്പള്ളിയില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിന് സൗകര്യങ്ങള്‍ കുറവായതിനാലാണ് ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതെന്ന് വാഹന ഉടമകള്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.