ചേര്‍ത്തല: പട്ടണക്കാട് പഞ്ചായത്ത് നടപ്പാക്കുന്ന അക്ഷരമുറ്റത്ത് വയറെരിയാതിരിക്കുവാന് പദ്ധതിയുടെയും ഡിജിറ്റല്‍ ക്ലാസ് മുറികളുടെയും ഉദ്ഘാടനം നാളെ നടക്കും. പ്രദേശത്തെ ആറ് സ്കൂളുകളിലെ 750 കുട്ടികള്‍ക്ക് ദിവസവും പ്രഭാത ഭക്ഷണം നല്‍കുന്നതിനായാണ് പദ്ധതി ആസൂത്രണം ചെയ്തത്. കോനാട്ടുശേരി ഗവ. എല്‍പിഎസ്, പട്ടണക്കാട് ഗവ. എച്ച്എസ്എസ്, പട്ടണക്കാട് ഗവ. എല്‍പിഎസ്, ഉഴുവ യുപിഎസ്, പാറയില്‍ വിവിഎല്പിഎസ് എന്നീ വിദ്യാലയങ്ങളിലാണ് 25 ലക്ഷം രൂപ മുടക്കി ഡിജിറ്റല്‍ ക്ലാസ് റൂം സ്ഥാപിക്കുന്നത്. കോനാട്ടുശേരി എല്‍പി സ്കൂളില്‍ രാവിലെ 9.30 ന് നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി പി. തിലോത്തമന് പ്രഭാത ഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്യും. ഡിജിറ്റല്‍ ക്ലാസ് മുറിയുടെ ഉദ്ഘാടനം എ.എം. ആരിഫ് എംഎല്‍എ നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: