യുവാക്കള്‍ പിടിയില്‍

Sunday 5 November 2017 8:32 pm IST

കൊല്ലങ്കോട്:പൊള്ളാച്ചിയില്‍ നിന്നും തൃശ്ശുരിലേക്ക് സര്‍വീസ് നടത്തുന്ന അന്തര്‍ സംസ്ഥാന കെഎസ്ആര്‍ടിസി ബസില്‍ നിന്നും 50 പൊതി കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കളെ എക്‌സൈസ് വകുപ്പ് പിടികൂടി. എറണാകുളം പാലാരിവട്ടം ഹരികൃഷ്ണന്‍ (20), കൊച്ചി പുതുവൈപ്പിന്‍ വിനീഷ് നായര്‍ (21) എന്നിവരാണ് പിടിയിലായത്. ഇരുവരില്‍ നിന്നുമായി 50 പൊതികളൊടെ 360 ഗ്രാം കഞ്ചാവാണ് ഇന്നലെ രാവിലെ കൊല്ലങ്കോട് കുരുവിക്കുട്ട് മരത്തിന് സമീപത്തായി നടത്തിയ വാഹന പരിശോധനയില്‍ പിടിച്ചെടുത്തത്. എക്‌സൈസ് വകുപ്പിന്റെ നെര്‍ക്കോട്ടിങ്ങ് ഡേ പ്രമാണിച്ചാണ് ഇന്നലെ പരിശോധന നടത്തിയത്. ഇതിന് മുമ്പ് വിനീഷ് നായര്‍ കഞ്ചാവ് കടത്തിയ കേസുകള്‍പ്പെടെ നാലു കേസില്‍ ഞാറയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ കേസിലുള്ള പ്രതിയാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുമായാണ് കഞ്ചാവ് കടത്തിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഇവര്‍ മൊഴി നല്‍കി. കൊല്ലങ്കോട് നടത്തിയ പരിശോധനയില്‍ പോലീസും സംയുക്തമായാണ് പങ്കെടുത്തത്. എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ സജീവ് കുമാര്‍ പ്രിവന്റീസ ഓഫീസര്‍ സന്തോഷ് കുമാര്‍ സീനിയര്‍ എക്‌സൈസ് സിവില്‍ ഓഫീസര്‍ ശ്രീകുമാര്‍ ,അനിരുദ്ധന്‍ വനിതാ എക്‌സൈസ് ഓഫീസര്‍ റജീന കൊല്ലങ്കോട് പോലീസ് എസ് സി പി ഒ ദിലീപ് എന്നിവര്‍ ചേര്‍ന്നാണ് വാഹന പരിശോധന നടത്തിയത്. 50 പൊതി കഞ്ചാവുമായി രണ്ട്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.