കോട്ടയം: എരുമേലിയില്‍ നിന്നും ശബരിമലയിലേക്കുള്ള കാനനപാതയിലൂടെ അയ്യപ്പഭക്തര്‍ക്ക് ഇന്നി യാത്ര ചെയ്യാം. പരമ്പരാഗത കാനന പാതയായാ പെരിയാര്‍ സങ്കേതത്തില്‍പ്പെട്ട അഴുതക്കടവു മുതല്‍ പമ്പ വരെയുള്ള പാത കഴിഞ്ഞദിവസം തെളിച്ച് സഞ്ചാര യോഗ്യമാക്കി. ഇക്കോ ഡെവലപ്മെന്റ് കമ്മറ്റിയിലെ അംഗങ്ങളുടെ സഹായത്തോടെയാണ് ഇരുപതു കലോമീറ്ററോളം പാത സഞ്ചാര യോഗ്യമാക്കിയത്. വന്യമൃഗങ്ങള്‍ ഉള്ളതിനാല്‍ രാത്രികാലങ്ങളില്‍ ഇതുവഴി ശബരിമല തീര്‍ത്ഥാടകരെ കടത്തിവിടില്ല. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് സഞ്ചാര സമയം. സന്ധ്യകഴിഞ്ഞാല്‍ ഭക്തര്‍ ഇടത്താവളത്തില്‍ തങ്ങണം. പാതയിലുടെനീളം ഇഡിസി യുടെ196 സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കും. ഇവിടെ തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളം,ഓക്സിജന്‍ പാര്‍ലര്‍,ആംബുലന്‍സ് സൗകര്യം എന്നിവ ക്രമീകരിക്കും.പ്രവര്‍ത്തനങ്ങള്‍ക്ക് വനം വകുപ്പ് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: