അടിമാലി: പൊളിഞ്ഞ പാലത്ത് നിന്ന് കഞ്ചാവുമായി ഒരാളെ അടിമാലി നര്‍കോട്ടിക് സ്ക്വാഡ് പിടികൂടി. മറയൂര്‍ ബാബുനഗര്‍ കോളനിയില്‍ കനിയാണ് 15 ഗ്രാം കഞ്ചാവുമായി പിടിയിലായത്. കഞ്ചാവ് ലഹരിയിലായിരുന്ന ഇയാള്‍ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിടിയിലാവുകയായിരുന്നു.
അടിമാലിയിലെ ടയര്‍ കടയില്‍ ജോലി ചെയ്യുന്ന ഇയാള്‍ കഞ്ചാവ് പൊതിയാക്കി കച്ചവടം നടത്തിവരികയായിരുന്നു. എക്സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം ഇന്നലെ സംസ്ഥാന വ്യാപകമായി എക്സൈസ്, പോലീസ് ഡിപ്പാര്‍ട്ടുമെന്റുകള്‍ സംയുക്ത പരിശോധന നടത്തുന്നതിന്റെ ഭാഗമായ കേസ് പിടികൂടിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ ജി. വിജയകുമാര്‍, അടിമാലി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അജിത്ത് എം.യു. തുടങ്ങിയവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: