അടിമാലി: കഴിഞ്ഞ ദിവസം പാറത്തോട്ടിലുണ്ടായ ബൈക്കപകടത്തില്‍ യുവാവ് മരിച്ചതിനെത്തുടര്‍ന്ന് ഇന്നലെ യുവജന കൂട്ടായ്മ തകര്‍ന്ന റോഡ് ഉപരോധിച്ചു.
വെള്ളിയാഴ്ച രാത്രി 11.45 ഓടെ പുല്ലുകണ്ടത്തില്‍ സമീപം ഉണ്ടായ അപകടത്തില്‍ പാല മറ്റത്തില്‍ ജോണിന്റെ മകന് ജയ്മിന്‍ പി. ജോണ്‍ (26) മരിക്കുകയും, സഹോദരന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കല്ലാര്‍കുട്ടി മൈലാടുംപാറ റോഡിലാണ് അപകടം നടന്നത്. തകര്‍ന്ന് തരിപ്പണമായിക്കിടന്നിരുന്ന റോഡിലെ കുഴിയില്‍ ചാടി നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിക്കുകയായിരുന്നു.
അധികൃതരുടെ അനാസ്ഥയെത്തുടര്‍ന്ന് റോഡിന്റെ ശോചനീയാവസ്ഥയാണ് അപകട മരണത്തിനിടയാക്കിയതെന്നാരോപിച്ച് റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. മേഖലയിലെ പ്രധാനപ്പെട്ട റോഡുകളെല്ലാം തകര്‍ന്നിട്ട് വര്‍ഷങ്ങള്‍ കഴിയുമ്പോഴും നന്നാക്കാന്‍ നടപടിയില്ലെന്നും കൂട്ടായ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: