ലക്നൗ: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരന് അബു സെയ്ദ് അറസ്റ്റില്‍. സൗദി അറേബ്യയില്‍ നിന്ന് വരുന്നതിനിടെ മുംബൈ വിമാനത്താവളത്തില്‍ വച്ച് ഉത്തര്‍പ്രദേശ് ഭീകര വിരുദ്ധ സേനയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഐഎസിന്റെ സോഷ്യല്‍ മീഡിയ ഗ്രൂപ്പ് അംഗമായ സെയ്ദ് റിയാദിലാണ് താമസിക്കുന്നത്. യുവാക്കളെ ഐഎസിലേക്ക് സമൂഹമാധ്യമങ്ങള്‍ വഴി റിക്രൂട്ട് ചെയ്യുന്നതിന് നേതൃത്വം നല്കിയതും ഇയാളായിരുന്നു.
ഇയാളെ ലഖ്നൗവില്‍ കൊണ്ടുവന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അനന്ത്കുമാര്‍ പറഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ നാല് ഐഎസ് ഭീകരര്‍ യുപി ഭീകരവിരുദ്ധ സേനയുടെ പിടിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: