ചെന്നൈ: നഗരത്തിലും സമീപ ജില്ലകളിലും കനത്ത മഴ തുടരുന്നു. മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്നലെ രാവിലെ നേരിയ ശമനമുണ്ടായെങ്കിലും പിന്നീട് കനത്തു.
ദിവസങ്ങളായി തുടരുന്ന മഴ മൂലം പതിനായിരത്തിലേറെപ്പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിയിരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷം. സമീപ ജില്ലകളായ കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളിലും മഴ ശക്തമായി തുടരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവം.
നഗരത്തില്‍ പ്രധാന പാതകളിലെ വെള്ളം മോട്ടോര്‍ ഉപയോഗിച്ചു പമ്പ് ചെയ്തു കളയുന്നുണ്ടെങ്കിലും രാത്രി മഴ തുടരുന്നതു മൂലം വീണ്ടും വെള്ളക്കെട്ടുണ്ടാകുന്നു. വിവിധ മേഖലകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. നിറഞ്ഞു കവിഞ്ഞ ഡാമുകളിലും റിസര്‍വുകളിലും സാമൂഹ്യവിരുദ്ധര്‍ പ്രശ്നങ്ങളുണ്ടാക്കാതിരിക്കാന്‍ അധികൃതര്‍ കനത്ത ജാഗ്രതയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: