പാരിപ്പള്ളി: കുളമടയിലെ ആളൊഴിഞ്ഞ വീട്ടില്‍നിന്ന് ചീട്ടുകളി സംഘത്തെ പാരിപ്പള്ളി പൊലീസ് പിടികൂടി. ഇവിടെ നിന്ന് പതിനാലായിരത്തോളം രൂപയും പൊലീസ് പിടിച്ചെടുത്തു. കുളമട സ്വദേശികളായ വസന്തന്, ചന്ദ്രബോസ്, ഉപേന്ദ്രന്, സുദേവന്, അനില്‍കുമാര്‍, ശ്രീകുമാര്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: