ഉത്തരവ് സ്റ്റേ ചെയ്തു

Friday 14 September 2012 8:36 pm IST

കോട്ടയം: സ്വര്‍ഗ്ഗീയ വിരുന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന താല്‍കാലിക ഷെഡിനുള്ള പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കിയ മുനിസിപ്പല്‍ സെക്രട്ടറിയുടെ നടപടി ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീകാന്ത്, അഡ്വ: ജി.എസ്. പ്രകാശ് മുഖേന സമര്‍പ്പിച്ച അപ്പീലിലാണ് അപ്പീല്‍ തീര്‍ച്ചവരെ മുനിസിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ട്രൈബ്യൂണല്‍ ജഡ്ജി കെ.എം. ബാലചന്ദ്രന്‍ ഉത്തരവായത്. ശക്തമായ എതിര്‍പ്പുകള്‍ക്കിടയിലും താല്കാലിക ഉത്തരവ് ഇന്നു നടന്ന കൗണ്‍സില്‍ വെച്ച് പാസ്സാക്കിയെടുക്കുവാന്‍ ശ്രമം നടന്നു. ഉത്തരവിനെക്കുറിച്ച് രേഖാമൂലം അറിയിപ്പു നല്കിയിട്ടും ഉത്തരവുതന്നെ കാണണമെന്ന് ചെയര്‍മാന്‍ വാശിപിടിച്ചു. കൗണ്‍സില്‍ അവസാനിക്കാറായപ്പോഴാണ് ഫാക്‌സ് സന്ദേശമായി എത്തിയ ഉത്തരവിന്റെ പകര്‍പ്പ് കൗണ്‍സിലില്‍ ഹാജരാക്കിയത്. സ്വര്‍ഗ്ഗീയവിരുന്നുകാരെ വഴിവിട്ട് സഹായിക്കുന്നെന്ന ആരോപണം ശരിവയ്ക്കുന്നതായിരുന്നു അനധികൃത നിര്‍മ്മാണത്തിന് വീണ്ടും കാലാവധി നീട്ടി നല്‍കിയ നടപടിയും ഇന്നലെ കൗണ്‍സിലില്‍ ഉണ്ടായ നാടകീയ രംഗങ്ങളുമെന്ന് ഹിന്ദു ഐക്യവേദി പ്രസ്ഥാവിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.