തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന് സജീവ പിന്തുണയോടെ കേരള പോലീസ് മയക്കുമരുന്നിനെതിരെ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിനായ ‘എസ് ടു ക്രിക്കറ്റ് നോ ടു ഡ്രഗ്സ്’ന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3 ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യന്‍ ടീമും പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. മജീഷ്യന്‍ മുതുകാട് അവതരിപ്പിക്കുന്ന ലഹരിവിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന മാജിക്കും സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ അവതരിപ്പിക്കുന്ന ഡാന്‍സും ദൃശ്യവിസ്മയവും ഇതോടൊപ്പം സംഘടിപ്പിക്കും. ഇന്ത്യന്‍ വ്യോമസേന ലഹരിവിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന പ്രത്യേക ആകാശക്കാഴ്ചയും ഒരുക്കും. തിരുവനന്തപുരത്ത് നടക്കുന്ന അന്തര്‍ദേശീയ ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് തപാല്‍വകുപ്പ് തപാല്‍ സ്റ്റാമ്പും പുറത്തിറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: