ഉത്തരേന്ത്യന്‍ തീര്‍ത്ഥയാത്ര

Friday 14 September 2012 8:43 pm IST

കോട്ടയം: ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചാരണ സഭയുടെ ആഭ്മുഖ്യത്തില്‍ ഒക്‌ടോബര്‍ 10 ന് ആരംഭിക്കുന്ന തീര്‍ത്ഥയാത്രയില്‍ ദല്‍ഹി, ഋഷികേശ്, ഹരിദ്വാര്‍, മാനസാദേവി ക്ഷേത്രം, ഭക്ഷഗുണ്ട്, മഥുര, വൃന്ദാവന്‍, ആഗ്ര, താജ്മഹല്‍, ഉദയപൂര്‍, ജയപൂര്‍ എന്നീ പുണ്യ സ്ഥലങ്ങളും ദല്‍ഹിയില്‍ അക്ഷര്‍ധാം മന്ദിര്‍, കുത്തബ്മിനാര്‍, രാജ്ഘട്ട്, രാഷ്ട്രപതി ഭവന്‍, റെഡ്‌ഫോര്‍ട്ട് എന്നീ സ്ഥലങ്ങളും സന്ദര്‍ശിച്ച് ഒക്‌ടോബര്‍ 19 ന് തിരിച്ചെത്തുന്നു. തിരുവനന്തപുരത്തുനിന്നും ദല്‍ഹി വരെയ്ക്കും ദല്‍ഹിയില്‍നിന്ന് തിരിച്ച് തിരുവനന്തപുരം വരെയ്ക്കും വിമാനത്തിലായിരിക്കും യാത്ര. ഈ പുണ്യ യാത്രയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ഗുരുധര്‍മ്മ പ്രചാരണസഭയുടെ കേന്ദ്രസമിതി കാര്യാലയവുമായോ താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടണമെന്ന് സെക്രട്ടറി സ്വാമി ഗുരുപ്രസാദ് അറിയിക്കുന്നു. ഫോണ്‍: 9446170389, 9633547912, 9847153438.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.