പാലോട്: ബാലഗോകുലം തിരുവനന്തപുരം മേഖല സംഘടിപ്പിച്ച രണ്ടുദിവസത്തെ ശിബിരം പാലോട് കല്ലാറില്‍ ഇന്നലെ സമാപിച്ചു. നാലു ജില്ലകളിലെ താലൂക്ക് ഉപരി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ കാര്യവാഹ് എസ്. രമേശ് കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി ഉദ്ഘടനം ചെയ്തു. മേഖല അധ്യക്ഷന്‍ മുക്കംപാലമൂട് രാധാകൃഷ്ണന് പതാക ഉയര്‍ത്തി. കാര്യകര്‍ത്താക്കള്‍ എന്ന വിഷയത്തില്‍ ബാലഗോകുലം സംസ്ഥാന സംഘടനാസെക്രട്ടറി മുരളികൃഷ്ണന്, കൃഷിയും സംസ്കാരവും എന്ന വിഷയത്തില്‍ അഡ്വ സതീഷ് കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. സംസ്ഥാന കാര്യദര്‍ശി ഹരികുമാര്‍, സമിതി അംഗം ഡി. നാരായണശര്‍മ, മേഖല കാര്യദര്‍ശി ബാബു, ഖജാന്‍ജി മണികണ്ഠന്, മേഖല പ്രവര്‍ത്തകരായ രാജന്, സുനില്‍ എന്ന്വര്‍ സംസാരിച്ചു. കല്ലാറിലെ ആദിവാസി മേഖലയും പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: