തിരുവനന്തപുരം: കൂട്ടായ്മയിലൂടെ കലാ-കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം കേന്ദ്രമാക്കി രൂപീകരിച്ച സംഘടനയായ നിത്യഹരിത കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനം ഒ. രാജഗോപാല്‍ എംഎല്‍എ നിര്‍വഹിച്ചു. പൂജപ്പുര ഗവ. സ്പെഷ്യല്‍ ഹോം ആന്റ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് സൊസൈറ്റി അംഗങ്ങളായ ഡോ പി. ഷാനവാസ്, ഡോ ഗീതാ ഷാനവാസ് എന്നിവര്‍ സ്പോണ്സര് ചെയ്ത മൈക്ക്സെറ്റ് സ്കൂള്‍ പ്രതിനിധി അജിത്കുമാറിന് കൈമാറി ചാരിറ്റി വിംഗിന്റെ ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു.
അമീര്‍ കലാഭവന്‍ നിര്‍മിച്ച് അരുണ്‍രാജ് പൂത്തണല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന വയലറ്റ്പൂക്കള്‍ എന്ന ചലച്ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അദ്ദേഹം പ്രകാശിപ്പിച്ചു. സൊസൈറ്റി മുഖ്യരക്ഷാധികാരി പ്രമോദ് പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് ചുനക്കര രാമന്‍കുട്ടി, ഗായകന് പന്തളം ബാലന്, നാടക സംവിധായകന് മീനമ്പലം സന്തോഷ്, യുവസാഹിത്യകാരന് സുമേഷ് കൃഷ്ണന്, സൊസൈറ്റിയുടെ ലോഗോ രൂപകല്‍പ്പന ചെയ്ത കൊടുങ്ങല്ലൂര്‍ പി.കെ. മുജീബ് റഹ്മാന് എന്നിവരെ ആദരിച്ചു. കെ.എസ്. ഹരിഹരന് കടുങ്ങപുരം രചിച്ച ശ്രീലക്ഷ്മി നോവല്‍ ചുനക്കര രാമന്‍കുട്ടി പ്രകാശിപ്പിച്ചു. പ്രമോദ് പയ്യന്നൂര്‍, മൂജീബ് റഹ്മാന് വേങ്ങൂര്‍, അഡ്വ.കെ.ബാലചന്ദ്രന്, കൊല്ലം സിറാജ്, എന്‍.രഘുരാമന് എന്നിവരെ ആദരിച്ചു. സൊസൈറ്റി അംഗങ്ങള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണം, കലാവിരുന്ന് എന്നിവയും നടന്നു.
സൊസൈറ്റി പ്രസിഡന്റ് റഹിംപനവൂര്‍, വൈസ് പ്രസിഡന്റ് വാഴമുട്ടം ബി. ചന്ദ്രബാബു, സെക്രട്ടറി കെ.പി. ശുഭ, കൗണ്‍സിലര്‍ അഡ്വ എം.വിജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: