അന്തര്‍ദേശീയ അക്കാദമിക സെമിനാര്‍

Monday 6 November 2017 1:58 pm IST

ആറ്റിങ്ങല്‍: കായിക്കര ആശാന്‍സ്മാരകത്തില്‍ 12 ന് കവിത വംശീയതയ്ക്കും പരദേശിവിരുദ്ധ ഭ്രാന്തിനുമെതിരെ എന്ന വിഷത്തില്‍ അന്തര്‍ദേശീയ അക്കാദമിക സെമിനാര്‍ നടത്തും. കൃത്യ ലിറ്റററി ട്രസ്റ്റിന്റെയും കേരളസര്‍വകലാശാല മലയാളം വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഡോ ഡി. ബാബുപോള്‍ ഉദ്ഘാടനം ചെയ്യും. ആദ്യസെക്ഷനില്‍ അതൗള്‍ ബേറാമൊഗ്‌ളു (തുര്‍ക്കി), യു ജിയാന്‍ (ചൈന), എന്റിക് ആല്‍ബര്‍ട്ടോ സെര്‍വിന്‍ ഹെറീറ (മെക്‌സിക്കോ), ഫ്രാങ്ക് കെയ്‌സര്‍ (ഹോളണ്ട്) എന്നിവര്‍ വംശീയതാവാദവും പരദേശിവിരുദ്ധ ഭ്രാന്തും എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കും. ഡോ രതിസക്‌സേന, പ്രൊഫ. എസ്. സുധീഷ് എന്നിവര്‍ പങ്കെടുക്കും. രണ്ടാംസെക്ഷന്‍ ഡോ ജി. പദ്മറാവു ഉദ്ഘാടനം ചെയ്യും. ഡോ ബി. ഭുവനേന്ദ്രന്‍, പ്രൊഫ. വി.എ. വിജയ, ഡോ കെ.എസ്. ഷൂബ, ഡോ എസ്. നൗഷാദ്, ഡോ സി.എന്‍. പ്രമോദ്കുമാര്‍, പ്രൊഫ. ടി.ആര്‍. ജിജോ എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികളും ഗവേഷകരും 8 ന് മുമ്പ് സ്മാരക ആഫീസില്‍ നേരിട്ടോ 9496300989 നമ്പരിലൂടെയോ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.