ആദിവാസി ഭൂമി  കൊള്ളക്കാർക്കും, കൈയ്യേറ്റക്കാർക്കും തീറെഴുതി: അഡ്വക്കറ്റ് സുധീർ

Monday 6 November 2017 4:46 pm IST

കൽപ്പറ്റ:കേരളത്തിലെ ആദിവാസികളുടെ ഭൂമി ഇടതു വലതു മുന്നണികൾ പതിച്ചു കൊടുത്തത് കൊള്ളക്കാർക്കും, കയ്യേറ്റക്കാർക്കും. ഇതില്‍  കോൺഗ്രസ്സുകാരും , കേരള കോൺഗ്രസ്സുകരുമുണ്ടെന്നു അഡ്വക്കേറ്റ്സുധീർ.എസ്.സി.എസ്.ടി മോർച്ചയുടെ നേതൃത്വത്തിൽ നടന്ന ഐ.ടി.ഡി.പി.മാർച്ച് കല്‍പ്പറ്റയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അദ്ദേഹം . വർഷങ്ങളായി കേരളത്തിലെ ആദിവാസികൾ വീട്, സ്ഥലം, എന്നീ ആവശ്യങ്ങൾക്കായി കലട്രേറ്റ് ,തിരുവനന്തപുരത്തെ ഓഫീസുകൾ എന്നിവിടങ്ങളിൽ കയറി ഇറങ്ങുന്നു.1970 ലെ ഭൂപരിഷ്കരണ നിയമം പാസായതു മുതൽ ആദിവാസികൾ നീതിക്കുവേണ്ടി മുറവിളി കൂട്ടാൻ തുടങ്ങിയതാണ് .അതാതു കാലത്തെ ഗവൺമെന്റുകൾ ഇതെല്ലാം അട്ടിമറിച്ചു.1975, 93,96,99, 2005 വർഷങ്ങളിൽ വനാവകാശ നിയമങ്ങൾ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും നടപ്പിലാക്കിയപ്പോൾ കേരളം ഇത് അട്ടിമറിച്ചു. കലടേറ്റ് ധർണ്ണ എസ്.സി.എസ്.ടി മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വക്കറ്റ് സുധീർ ഉദ്ഘാടനം ചെയ്തു. സുരേഷ് ആനേരി സ്വാഗതം പറഞ്ഞു. മോഹനൻ നെടുങ്ങോട് അദ്ധ്യക്ഷം വഹിച്ചു. മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സർജ്ജു തൈക്കാവ്,കെ.മോഹൻദാസ്, പി.ജി.ആനന്ദ് കുമാർ, ആരോടരാമചന്ദ്രൻ ,മുകുന്ദൻ പള്ളിയറ, അരവിന്ദൻ ബത്തേരി ,സി.എ.സാബു, സുബീഷ് .പി .എം, ബാലകൃഷ്ണൻ, പ്രവീൺ തുടങ്ങിയവർ മാർച്ചിന്  നേതൃത്വം നൽകി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.