കണ്ണൂര്‍: സേവാഭാരതിക്കു സേവനത്തിനു അനുമതി നിഷേധിച്ചു. സേവാസംഗമത്തിന്റെ ഭാഗമായി സേവാഭാരതി സംഘടിച്ച നഗരശുചീകരണത്തിന്റെ ഭാഗമായി ഗവണ്മെന്റ് ഹോസ്പിറ്റലിലും ശുചീകരണം തീരുമാനിച്ച് ഹോസ്പിറ്റല്‍ അനുമതിക്കായി അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ജില്ലാ പഞ്ചായത്ത് അനുമതി നിഷേധിക്കുകയായിരുന്നു മാസങ്ങള്‍ക്കു മുന്‍പ് സേവാഭാരതി ഹോസ്പിറ്റലില്‍ നിര്‍മ്മിച്ചു നല്കിയ രോഗീ സൗഹൃദ വായനശാല സേവാഭാരതിയുടെ ബോര്‍ഡ് വച്ചു എന്ന കാരണത്താല്‍ ഉദ്ഘാടനം പോലും നടത്താന്‍ പറ്റാതെ സമര്പ്പിക്കേണ്ടിവന്നിരുന്നു. രാഷ്ട്രീയ കാഴ്ചപ്പാടില്‍ നിന്നും ആരോഗ്യ രംഗത്തെമോചിപ്പിക്കണമെന്ന് ഹോസ്പിറ്റലിനു മുന്നില്‍ നടന്ന സേവാഭാരതിയുടെ പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു. പ്രതിഷേധാത്മകമായി റെയില്‍വേ സ്റ്റേഷന് വരെ ജാഥയായിട്ടായിരുന്നു സേവാഭാരതി പ്രവര്‍ത്തകര്‍ ശുചീകരണത്തിനു വേണ്ടി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: