ഇരിട്ടി: ആറളം പോലീസും എക്സൈസ് സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ആറളം ഫാമില്‍ നിന്നും 30 ലിറ്റര്‍ വാഷ് പിടികൂടി നശിപ്പിച്ചു. വാഷ് ഉണ്ടാക്കാനുപയോഗിച്ച തട്ടുകളും, പൈപ്പും, അരിപ്പകളും പാത്രങ്ങളും ഇതോടൊപ്പം പിടികൂടി. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചു അന്വേഷണം നടന്നു വരികയാണെന്ന് എക്സൈസ് സംഘം അറിയിച്ചു. കഴിഞ്ഞ ദിവസം മുഴക്കുന്ന് പോലീസുമായി ചേര്‍ന്നും എക്സൈസ് സംഘം മുഴക്കുന്ന് മേഖലയില്‍ വ്യാജമദ്യത്തിനായി പരിശോധന നടത്തിയിരുന്നു.
എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കൊയിലത്ത്, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ എം.എ.ജോണി,പ്രിവന്റീവ് ഓഫീസര്‍ അബ്ദുല്‍ നിസാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ രവി, ജോണി ജോസഫ്, മജീദ്, ബിജു, എഎസ്ഐ മനോജ് കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ പ്രവീണ്‍ എന്നിവര്‍ സംയുക്ത റെയ്ഡില്‍ പങ്കെടുത്തു. എക്സൈസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരമാണ് സംയുക്തറെയ്ഡ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: