വീട് കുത്തിത്തുറന്ന് അഞ്ചര പവന്‍ കവര്‍ന്നു

Monday 6 November 2017 8:15 pm IST

കലവൂര്‍: ഡിഎംഒ ഓഫിസിലെ റിട്ട. സീനിയര്‍ സൂപ്രണ്ടിന്റെ വീട്ടില്‍ നിന്ന് അഞ്ചര പവന്റെ സ്വര്‍ണ വളകളും 16,000 രൂപയും കവര്‍ന്നു. പാതിരപ്പള്ളി അന്തിരേപ്പറമ്പില്‍ ജോര്‍ജിന്റെ വീട്ടിലാണു മോഷണം നടന്നത്. വീട്ടുകാര്‍ പുറത്തു പോയപ്പോഴായിരുന്നു മോഷണം.അടുക്കള വാതില്‍ പൊളിച്ച ശേഷം അലമാര കുത്തിത്തുറന്നായിരുന്നു മോഷണം. പകല്‍ 12നും രാത്രി ഒന്‍പതിനും ഇടയ്ക്കാണു മോഷണം നടന്നതെന്നു പോലീസ് പറഞ്ഞു. തൃശൂരിലെ കോളജില്‍ അധ്യാപികയായി ജോലി ചെയ്യുന്ന മകളെ കാണാന്‍ പോയതായിരുന്നു ജോര്‍ജും ഭാര്യയും. എറണാകുളത്ത് ആരോഗ്യ വകുപ്പില്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണു ജോര്‍ജിന്റെ ഭാര്യ. മണ്ണഞ്ചേരി പോലീസ് കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.