മലപ്പുറം: മലപ്പുറം ജില്ലയില്‍ ഗെയില്‍ പൈപ്പ്ലൈന് സ്ഥാപിക്കുന്ന ജോലികള്‍ തുടരുമെന്ന് കലക്ടര്‍ അമിത് മീണ. പൈപ്പ്ലൈന് കടന്നുപോകുന്ന സ്ഥലങ്ങളിലെ ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിക്ക് എംഎല്‍എമാരടക്കമുള്ള ജനപ്രതിനിധികള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. ജോലി തുടരുന്നതോടൊപ്പം ജനങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ അതു പരിഹരിക്കാനും നടപടിയുണ്ടാകും. പൈപ്പ്ലൈന് സ്ഥാപിക്കുന്ന സ്ഥലങ്ങളിലുള്ളവര്‍ക്ക് ഭൂമി ഏറ്റെടുക്കലിന്റെയും നിര്‍മ്മാണത്തിന്റെയും സ്വഭാവം വ്യക്തമാക്കുന്ന നോട്ടീസ് നല്‍കുന്നത് പരിഗണിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
എന്നാല്‍ പദ്ധതിക്ക് പിന്തുണ നല്‍കിയിട്ടില്ലെന്ന് എംഎല്‍എമാരായ പി.ഉബൈദുള്ള, പി.കെ.ബഷീര്‍, എം.ഉമ്മര്‍, കെ.െക.ആബിദ് ഹുസൈന് തങ്ങള്‍ എന്നിവര്‍ പറഞ്ഞു. ജനങ്ങളുടെ ആശങ്ക പരിഹരിക്കും വരെ ജോലികള്‍ നിര്‍ത്തിവെയ്ക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടത്. പൈപ്പ്ലൈന് കടന്നുപോകുന്ന ഭൂമി സംബന്ധിച്ച വിവരങ്ങള്‍ വില്ലേജ് ഓഫിസുകളില്ലാതിരിക്കെ നോട്ടീസ് നല്‍കുന്നത് അപ്രായോഗികമാണെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: