മണ്ഡലകാലം അരികെ ഒരുങ്ങാതെ കുമളി

Monday 6 November 2017 8:51 pm IST

കുമളി: ശബരിമല മണ്ഡലകാലം ആരംഭിക്കാന്‍ ഒരാഴ്ച ബാക്കി നില്‍ക്കെ പ്രധാന ഇടത്താവളമായ കുമളിയില്‍ ഒരുക്കങ്ങള്‍ എങ്ങുമെത്തിയില്ല. മണ്ഡലകാലത്ത് തമിഴ്‌നാട,് തെലുങ്കാന, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് അയ്യപ്പഭക്തരാണ് കുമളി വഴി ശബരിമലയ്ക്ക് പോകുന്നത്. ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും കുമളി പഞ്ചായത്തും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല. അയ്യപ്പഭക്തര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യം, പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനും കുളിക്കാനുമുള്ള ക്രമീകരണം, വാഹന പാര്‍ക്കിങ് സംവിധാനം എന്നിവയാണ് സജ്ജമാക്കേണ്ടത്. ്ര പധാന ഇടത്താവളങ്ങളുടെ ചുമതലയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക തുക ശബരിമല സീസണ്‍ സമയത്ത് അനുവദിക്കാറുണ്ടെങ്കിലും കുമളിയില്‍ ഈ തുക ശരിയായ രീതിയില്‍ വിനിയോഗിക്കാറില്ല. സീസണ്‍ ആരംഭിക്കുന്നതിന് തൊട്ടു മുന്‍പായി ഒരു ആലോചന യോഗം നടത്തുകയാണ് പതിവ്. യോഗത്തില്‍ ഹൈന്ദവ സംഘടനാ പ്രവര്‍ത്തകരെ വിളിക്കാറില്ല. കച്ചവടക്കാരുടെ ചൂഷണത്തില്‍ നിന്ന് ഭക്തരെ രക്ഷിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്നാണ് ഹൈന്ദവ സംഘടനകളുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.