അടിമാലി: കഞ്ചാവുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍. ജില്ലയിലെ പ്രമുഖ കേറ്ററിങ് കോളേജ് വിദ്യാര്‍ത്ഥികളായ തൃശൂര്‍ ചാവക്കാട് പാവറട്ടി സ്വദേശി വാഴപ്പിള്ളിയില്‍ മെല്ബിന് വര്‍ഗീസ് (20) കൊല്ലം കരുനാഗപ്പള്ളി പാവമ്പ സ്വദേശി വിജയഭാവനത്തില് ജിഷ്ണു വിജയന് (19) എന്നിവരാണ് 350ഗ്രാം കഞ്ചാവുമായി ബോഡിമെട്ട് എക്സൈസ് ചെക്ക്പോസ്റ്റില്‍ പിടിയിലായത്. ബോഡിയില്‍ നിന്നും 4000 രൂപക്ക് കഞ്ചാവ് വാങ്ങി ഇരുചക്ര വാഹനത്തില്‍ കടത്തുന്നതിനിടെയാണ് പ്രതികള്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: