തൊടുപുഴ: തൊടുപുഴ ജയറാണി സ്കൂളില്‍ മോഷണം. ഓഫീസിനുള്ളില്‍ വിവിധ ഭാഗങ്ങളിലായി സൂക്ഷിച്ചിരുന്ന 20000 രൂപ കവര്‍ന്നു. ഓഫീസിന്റെ താഴ് അറുത്താണ് മോഷ്ടാക്കള്‍ ഓഫീസിനുള്ളില്‍ കയറിയത്.
ഇന്നലെ രാവിലെ സ്കൂളിലെത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് തൊടുപുഴ എസ്ഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. മോഷ്ടാക്കളുടേതെന്ന് കരുതുന്ന രണ്ട് കമ്പി, ഒരു തൂമ്പ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് വിഭാഗം സ്കൂളിലെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: