കുമളി: കുമളി ഒന്നാം മൈലില്‍ നിന്നും അട്ടപ്പള്ളം വഴി ആനവിലാസത്തേയ്ക്കുള്ള റോഡ് തകര്‍ന്നുകിടക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഒന്നാം മൈല്‍ മുതല്‍ അട്ടപ്പള്ളം വരെയുള്ള ഒന്നര കിലോമീറ്ററോളം ദൂരത്തിലാണ് റോഡ് തകര്‍ന്നുകിടക്കുന്നത്. വഴി നിറയെ കുഴികളാണ്. സമീപകാലത്ത് സ്വകാര്യ മൊബൈല്‍ കമ്പനി കേബിളുകള്‍ സ്ഥാപിക്കാന്‍ പാതയോരത്ത് കുഴിയെടുത്തതോടെ മണ്ണ് റോഡിലേക്ക് വീണ് കുഴികളില്‍ ചെളി നിറഞ്ഞു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ നിരന്തരം സഞ്ചരിക്കുന്ന പാതയാണിത്.നിരവധി ബസ് സര്‍വ്വീസുകളും ഈ വഴിയുണ്ട്. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിലാണ് ഈ റോഡിന്റെ പുനര്‍നിര്‍മ്മാണം നടത്തേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: