ചെറുതോണി: മൂന്നാര്‍-പൂപ്പാറ-ബോഡിമെട്ട് പാതയുടെ നിര്‍മ്മാണോദ്ഘാടനം 17 ന് വൈകിട്ട് 3 ന് മൂന്നാറില്‍ കേന്ദ്ര ഹൈവേ റോഡ് വികസന വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നിര്‍വ്വഹിക്കും. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് ഉദ്ഘാടന സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും. വൈദ്യുതി മന്ത്രി എം.എം. മണി മുഖ്യ പ്രഭാഷണം നടത്തും. എസ്. രാജേന്ദ്രന് എംഎല് എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ദേശീയപാത വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. 381 കോടി രൂപ ചിലവിലാണ് ദേശീയപാത നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: