ആലപ്പുഴ: കായല്‍ കയ്യേറ്റക്കാരന് തോമസ് ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മറ്റി നടത്തുന്ന തുടര്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് രാവിലെ പത്തിന് നെടുമുടിയില്‍ നിന്ന് തോമസ് ചാണ്ടിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
ഒട്ടനവധി നിയമവിരുദ്ധ പ്രവര്‍ത്തികള്‍ നടത്തിയ തോമസ് ചാണ്ടിയെ സിപിഎമ്മിന് ഭയമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന് കുറ്റപ്പെടുത്തി.
കായല്‍ കയ്യേറുകയും നിലം നികത്തുകയും ചെയ്തതിന് കളക്ടറുടെ റിപ്പോര്‍ട്ട് തെളിവാണെന്നിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിയമോപദേശം കാത്തിരിക്കുന്നത് വഴിവിട്ടു തോമസ് ചാണ്ടിയെ സഹായിക്കാനാണ്. സിപിഎം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന കാര്യങ്ങള്‍ തോമസ് ചാണ്ടിയുടെ കയ്യിലുണ്ടെന്ന തിരിച്ചറിവാണ് ഏതുവിധേനയും തോമസ് ചാണ്ടിയെ സഹായിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്.മന്ത്രിയുടെ രാജി ഉണ്ടാകുംവരെ ബിജെപി പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: