ചങ്ങനാശേരി: മന്നംട്രോഫി കലാമേളയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 109 പോയിന്റ് നേടി പെരുന്താന്നി പബ്ലിക്സ്കൂള് കിരീടം നേടി.98 പോയിന്റുകള്‍ നേടിയ കറുകച്ചാല്‍ എന്‍.എസ്.എസ്.ഹയര്‍സെക്കന്‍ഡറി സ്കൂളാണ് രണ്ടാം സ്ഥാനത്ത്.
ഹൈസ്കൂള്‍ വിഭാഗത്തില്‍ 141 പോയിന്റുകള്‍ നേടിയ തൃപ്പൂണിത്തുറ ഇംഗ്ലീഷ് മീഡിയം സ്കൂളിനാണ് ചാമ്പ്യന്‍പട്ടം.139 പോയിന്റുകള്‍ നേടിയ കല്പറ്റ ഇംഗ്ലീഷ് മീഡിയം സ്കൂളാണ് രണ്ടാം സ്ഥാനത്ത്.എല്‍.പി.വിഭാഗത്തില്‍ 65 പോയിന്റുകള്‍ നേടിയ തൃപ്പൂണിത്തുറ ഇംഗ്ലീഷ്മീഡിയത്തിനാണ് കിരീടം. പന്തളം ഇംഗ്ലീഷ് മീഡിയം യു.പി.സ്കൂള്‍ 64 പോയിന്റോടെ രണ്ടാംസ്ഥാനത്തെത്തി.എയ്ഡഡ് വിഭാഗത്തില്‍ പന്തളം ഗേള്‍സ് ഹൈസ്കൂള്‍ 110 പോയിന്റുകള്‍ നേടി ഒന്നാമതെത്തി.
എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡേ#ാ.ബാബു സെബാസ്റ്റ്യന്‍ കലാമേളയുടെ സമ്മാനദാനം നടത്തി. വി.സി. നായര്‍ സര്‍വ്വീസ് സൊസൈറ്റി ട്രഷറര്‍ ഡോ.എം.ശശികുമാര്‍ അധ്യക്ഷനായി.എസ്.വി.നോദ്കുമാര്‍,ഡോ.ജഗദീശ്ചന്ദ്രന്‍,എസ്.മീര,സി.ഹരികുമാര്‍,എന്നിവര്‍ പങ്കെടുത്തു.ചൊവ്വാഴ്ച രാവിലെ മന്നം സമാധിയിലെ ഭദ്രദീപത്തില്‍ നിന്നും ദീപശിഖ തെളിക്കും. തുടര്‍ന്ന് ദീപശിഖാപ്രയാണം. എന്‍.എസ്.എസ്ഹിന്ദുകോളേജ് മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ എന്‍. കെ.പ്രേമചന്ദ്രന് എം. പി.കായികമത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: