കോട്ടയം: പതിമൂന്നാം പഞ്ചവല്‍സരപദ്ധതിയുടെ ആദ്യ വര്‍ഷമായ 2017-18 വാര്‍ഷിക പദ്ധതി നാളിതു വരെയുള്ള നിര്‍വഹണത്തില്‍ ജില്ലക്ക് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം. 23.07 ശതമാനമാണ് ജില്ലയുടെ ചെലവു ശതമാനം. സ്പില്‍ ഓവര്‍ തുകയും ബജറ്റ് തുകയും ചേര്‍ന്ന ആകെ തുകയ്ക്കാണ് ജില്ല ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
തീക്കോയി ഗ്രാമപഞ്ചായത്താണ് (59.03%) ജില്ലയില്‍ പദ്ധതി നിര്‍വഹണത്തില്‍ ഒന്നാമത് നില്‍ക്കുന്നത്. യഥാക്രമം വെളിയന്നൂര്‍ (53.37%), തലനാട് (50.69%) ഗ്രാമപഞ്ചായത്തുകളാണ് തൊട്ടു പിന്നിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: