ശ്രവണ മംഗളം ഓടക്കുഴല്‍ -നൃത്ത സംഗീത സായാഹ്നം 10 ന്

Monday 6 November 2017 9:43 pm IST

കണ്ണൂര്‍: ചിന്മയാമിഷന്റെ ആഭിമുഖ്യത്തില്‍ 'ശ്രവണ മംഗളം' എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഓടക്കുഴല്‍ -നൃത്തസംഗീതസായാഹ്നം 10 ന് കണ്ണൂര്‍ സാധു കല്ല്യാണമണ്ഡപത്തില്‍ നടക്കുമെന്ന് ചിന്മയാമിഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈകുന്നേരം 5.30 ന് നടക്കുന്ന പരിപാടിയില്‍ ഹരിപ്രസാദ് ചൗരസ്യയുടെ ശിഷ്യനായ ബാന്‍സൂരി വിദഗ്ദന്‍ ഹിമാംശു നന്ദയുടെ ഓടക്കുഴല്‍ കച്ചേരി, പുതുതായി ആരംഭിച്ച ചിന്മയാ സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചിന്മയനാദബിന്ദുയുടെ സംഗീത സായാഹ്നം, ചിന്മയാ സ്ഥാപനങ്ങളിലെ 101 വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന നൃത്ത പരിപാടികള്‍ എന്നിവ നടക്കും. പരിപാടിയിലേക്കുളള പ്രവേശനം സൗജന്യമാണ്. 11, 12 തീയ്യതികളില്‍ ചിന്മയനാദബിന്ദു ഡയരക്ടറായ ഡോ.പ്രമോദിനി റാവുവിന്റെ നേതൃത്വത്തില്‍ സംഗീതപ്രേമികള്‍ക്കായി സംഗീതശില്‍പ്പശാലയും നടക്കും. 12 വയസ്സിനുമേല്‍ പ്രായമുളള സംഗീത പ്രേമികള്‍ക്ക് ശില്‍പ്പശാലയില്‍ പങ്കെടുക്കാം. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് പ്രവേശനം അനുവദിക്കും. വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും തളാപ്പിലെ ചിന്മയാ ബാലഭവനിലോ 9496024005 എന്ന നമ്പറിലോ ബന്ധപ്പെടണം. വാര്‍ത്താ സമ്മേളനത്തില്‍ ചിന്മയാമിഷന്‍ പ്രസിഡണ്ട് പി.സി.മിത്രന്‍,ചീഫ് സേവക് കെ.കെ.രാജന്‍, സെക്രട്ടറി മഹേഷ് ചന്ദ്രബാലിഗ, പ്രഫ.സി.പി.ശ്രീനാഥ്, വിനീഷ് രാജഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.