കണ്ണൂര്‍: ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ 10 മണിക്ക് പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ ഒക്ടോബര്‍ വിപ്ലവവും സ്ത്രീ മുന്നേറ്റവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അസോസിയേഷന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മറിയംധാവ്ളെ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ എന്‍.സുകന്യ, കെ.ലീല, എം.സരള, കെ.പി.പ്രീത എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: