ജനകീയ കൂട്ടായ്മയില്‍ നാടിന്റെ വികസന പാത

Monday 6 November 2017 9:49 pm IST

ചെറുപുഴ: സര്‍ക്കാരിന്റെ സഹായത്തിന് കാത്തു നില്‍ക്കാതെ വികസനത്തിന് കൂട്ടായ്മ സംഘടിപ്പിച്ച് ഇരുപത്തയ്യായിരം രൂപ ചെലവഴിച്ചുകൊണ്ട് റോഡ് പണി നടത്തുകയാണ് പാക്കഞ്ഞിക്കാട്‌പെരും കുടല്‍ റോഡിലെ താമസക്കാര്‍. ഒരാള്‍ 500 രൂപയും ഒരു ദിവസത്തെ പണിയും റോഡിനായി ശ്രമദാനം നടത്തണം. അന്‍പതോളം കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് രൂപീകരിച്ച ഒന്‍പതംഗ കമ്മറ്റിയാണ് ഒന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് പണി നടത്തുന്നത്. ഇലവേലിക്കല്‍ അനില്‍ കുമാര്‍, കെ.ജി.രാജന്‍, കെ.കെ.ശശി എന്നിവരാണ് റോഡ് പണിക്ക് നേതൃത്വം നല്‍കുന്നത്. ലോഡ് കണക്കിന് മെറ്റല്‍ ഇറക്കി ഉറപ്പിച്ചാണ് കുത്തനെയുള്ള കയറ്റത്തിലെ പണി നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.