നിര്‍മ്മലയുടെ സന്ദര്‍ശനം: ചൈനയ്ക്ക് എതിര്‍പ്പ്

Monday 6 November 2017 9:53 pm IST

ബീജിങ്: പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അരുണാചല്‍ പ്രദേശ് സന്ദര്‍ശിച്ചതില്‍ ചൈനയ്ക്ക് എതിര്‍പ്പ്. അരുണാചലിന്റെ കിഴക്കന്‍ ഭാഗത്ത് ചൈനയുമായി അതിര്‍ത്തിത്തര്‍ക്കമുണ്ടെന്നും അതിനാല്‍ സന്ദര്‍ശനം ശരിയായില്ലെന്നുമാണ് അവരുടെ വാദം. ഞായറാഴ്ചയാണ് അവര്‍ അതിര്‍ത്തക്കടുത്തുള്ള അന്‍ജാ സന്ദര്‍ശിച്ചത്. ഇവിടെ സൈനികോദ്യോഗസ്ഥരുമായി നിര്‍മ്മല കൂടിക്കാഴ്ച നടത്തിയിരുന്നു. അരുണാചല്‍ പ്രദേശിനെ തെക്കന്‍ ടിബറ്റായാണ് ചൈന കാണുന്നത്. അവിടെ അതിര്‍ത്തിത്തര്‍ക്കമുണ്ട്. ചൈനീസ് വക്താവ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.