കണ്ണൂര്‍: വാര്‍ത്ത ശേഖരിക്കാന്‍ ചെന്ന പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടര്‍ക്കു നേരെ കൈയ്യേറ്റവും അസഭ്യ വര്‍ഷവും. ധര്‍മ്മശാല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സീല്‍ ടിവി ന്യൂസ് റിപ്പോര്‍ട്ടര്‍ നീതുഅശോകിനു നേരെയാണ് കൈയ്യേറ്റമുണ്ടായത്. ധര്‍മ്മശാലയിലെ ഹോട്ടല്‍ ജീവനക്കാരനാണ് കൈയ്യേറ്റം ചെയ്തത്. കേട്ടാലറയ്ക്കുന്ന ഭാഷയില്‍ തെറി വിളിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. നീതു അശോകിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാധ്യമപ്രവര്‍ത്തകയെ അക്രമിച്ച സംഭവത്തില്‍ കണ്ണൂര്‍ പ്രസ്സ് ക്ലബ്ബ് പ്രഡിഡണ്ട് എ.കെ.ഹാരിസ്. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് എന്നിവര്‍ ശക്തമായി പ്രതിഷേധിച്ചു. അക്രമികള്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ഭാരവാഹികള്‍ അധികൃതരോടാവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: