തളിപ്പറമ്പ്: വിവാഹവാഗ്ദാനം നല്കി ബിഡിഎസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. ചപ്പാരപ്പടവ് ശാന്തിഗിരിയിലെ എസ്.പി.ഷെഹിലിനെയാണ്(27) തളിപ്പറമ്പ് പോലീസിന്റെ സഹായത്തോടെ മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തത്.
പലരുടെയും സഹായത്തോടെ ബിഡിഎസിന് പഠിക്കുകയായിരുന്ന നിര്‍ധന വിദ്യാര്‍ത്ഥിനിയെ ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് വശത്താക്കുകയായിരുന്നു. തുടര്‍ന്ന് വയനാട്ടിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായും യുവതി പരാതിയില്‍ പറയുന്നു. യുവാവ് മറ്റൊരു വിവാഹത്തിന് ഒരുക്കം നടത്തുന്നറിഞ്ഞതോടെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: