അഭിഷേകാഗ്നി ബൈബിള്‍ കണ്‍വന്‍ഷന്‍

Monday 6 November 2017 9:53 pm IST

കോട്ടയം: ചാവറ കുരിയാക്കോസ് ഏലിയാസിന്റെ വിശുദ്ധ പദവി പ്രഖ്യാപന ദിനാചരണങ്ങളുടെ ഭാഗമായി മാന്നാനം ആശ്രമ ദേവാലയത്തില്‍ 11 മുതല്‍ 14 വരെ അഭിഷേകാഗ്നി ബൈബിള്‍ കണ്‍വന്‍ഷന്‍ നടക്കും. അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ സേവ്യര്‍ഖാന്‍ ആണ് ബൈബിള്‍ കണ്‍വന്‍ഷന്‍ നയിക്കുന്നത്. 11 ന് വൈകുന്നേരം 4 ന് മാര്‍ മാത്യു മൂലക്കാട്ട് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.12 ന് 4 ന് തിരുവനന്തപുരം സെന്റ് ജോസഫ് പ്രവിശ്യാധിപന്‍ ഫാ:സെബാസ്റ്റ്യന്‍ ചാമത്തറ ദിവ്യബലി അര്‍പ്പിക്കും.13 ന് 4 ന് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ വിശുദ്ധ ബലിയര്‍പ്പിച്ചു വചന സന്ദേശം നല്‍കും.14 ന്് 4 ന്് മാന്നാനം ആശ്രമാധിപന്‍ ഫാ:സ്‌കറിയ എതിരേറ്റ് വിശുദ്ധ ബലി അര്‍പ്പിക്കും.ധ്യാന ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 3.30 ന് ജപമാല,4 ന്് വിശുദ്ധ ബലി, 5.30 ന് വചന പ്രഘോഷണം, 8 ന് ദിവ്യകാരുണ്യ ആരാധന,9 ന്് സമാപനം എന്നിവയാണ് പരിപാടികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.