ചെറുപുഴ: പെരിങ്ങോത്ത് തേജസ്വിനി കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ അഗ്രോ പ്രോസസിംഗ് കോപ്ലക്സ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.കൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. തേജസ്വിനി ചെയര്മാന് സണ്ണി ജോര്‍ജ് ഇളംതുരുത്തിയില്‍ പദ്ധതി വിശദീകരിച്ചു. നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്.സുന്ദര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിസിപ്പല്‍ സെക്രട്ടറി ടി.കെ.ജോസ്, നാളികേര വികസന ബോര്‍ഡ് ചെയര്മാന് ബി.എന്‍.എസ്.മൂര്‍ത്തി, സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ.പി.ചൗഡപ്പ, നാളികേര വികസന ബോര്‍ഡ് വൈസ് ചെയര്മാന് പി.മോഹനന്, നാളികേര വികസന ബോര്‍ഡ് ഡയറക്ടര്‍ പി.ആര്.മുരളീധരന്, മുഖ്യ നാളികേര വികസന ഓഫീസര്‍ സരദിന്ദുദാസ്, നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എസ്.എസ്.നാഗേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സുാസ്ഥിര കൃഷിയിട ഗവേഷണപദ്ധതി എന്ന വിഷയത്തില്‍ കര്‍ഷകര്‍ക്കായി ഡോ. ജയരാജ് ക്ലാസ് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: