മാടായി ഉപജില്ലാ സ്‌കൂള്‍ കലോത്സവം ആരംഭിച്ചു

Monday 6 November 2017 9:53 pm IST

പിലാത്തറ: മാടായി ഉപജില്ലാ സ്‌കൂള്‍ കലോത്സവം കുഞ്ഞിമംഗലം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടങ്ങി. ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. കലോത്സവം ഒമ്പതിന് സമാപിക്കും. സബ്ബ് ജില്ലയിലെ 90 വിദ്യാലയങ്ങളില്‍ നിന്നായി എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി 5757 വിദ്യാര്‍ത്ഥികള്‍ മേളയില്‍ മാറ്റുരക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.