തീര്‍ത്ഥാടക വഴികളില്‍ ഒരുക്കങ്ങള്‍ പാതിവഴിയില്‍ ശരണപാതകള്‍ കഠിനം

Monday 6 November 2017 9:55 pm IST

പാതാളക്കുഴികളായി മാറിയ ശരണപാതകളില്‍ ഓട്ടയടച്ച്് താത്ക്കാലിക ആശ്വസം മാത്രം നല്‍കി. ശബരിമല റോഡ് അറ്റകുറ്റപ്പണിയില്‍ ഉള്‍പ്പെടുത്തി 103 പ്രവൃത്തികളാണ് ഉണ്ടായിരുന്നത്. ഈ ജോലികള്‍ 12ന് മുമ്പ് തീര്‍ക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. പൊന്‍കുന്നം - എരുമേലി റൂട്ടില്‍ ദേശീയ പാത വിഭാഗം കുഴികള്‍ അടച്ചിട്ടുണ്ട്. എന്നാല്‍ കാഞ്ഞിരപ്പള്ളി 26-ാം മൈല്‍ പാലം ഇപ്പോഴും അപകടാവസ്ഥയിലാണ്. ഭാരമേറിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ഈ സാഹചര്യത്തില്‍ മൂവാറ്റുപുഴ-പാലാ -പൊന്‍കുന്നം വഴി വരുന്ന വാഹനങ്ങള്‍ കെവിഎംഎസ് റോഡ് വഴി എരുമേലിയിലേക്ക് പോകേണ്ടി വരും. വീതി കുറഞ്ഞ ഈ റോഡിലൂടെയുള്ള ഗതാഗതം വലിയ കുരുക്കിന് കാരണമാകാന്‍ സാധ്യതയുണ്ട്. പാലാ- പൊന്‍കുന്നം റോഡില്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ പ്രത്യേക നിരീക്ഷണ ക്യാമറകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്്. കോട്ടയം - പൊന്‍കുന്നം റോഡിലെ കുഴി അടയ്ക്കലും പൂര്‍ത്തിയായി വരുന്നതേയുള്ളു. കെ.കെ. റോഡ്, പൊന്‍കുന്നം -എരുമേലി എന്നീ റോഡുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ പദ്ധതിയിലുണ്ട്. ജല അതോറിട്ടി മെല്ലപ്പോക്കിലാണ് പതിവ് പോലെ ഇത്തവണയും ജല അതോറിട്ടി മെല്ലപ്പോക്കിലാണ്. അവലോകന യോഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം കേള്‍ക്കേണ്ടി വന്നതും ജല അതോറിട്ടിയാണ്. എരുമേലിയില്‍ അടക്കം ഒരു പദ്ധതിയും സമയബന്ധിതമായി പൂര്‍്ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. തിളപ്പച്ചാറ്റിയ വെള്ളം ദേവസ്വം ബോര്‍ഡും സന്നദ്ധ സംഘടനകളും ചേര്‍ന്ന് വിതരണം ചെയ്യുമെന്ന പ്രഖ്യാപനമാണ് അയ്യപ്പഭക്തര്‍ക്ക് ആശ്വാസമായിരിക്കുന്നത്. രണ്ട് സ്‌പെഷ്യല്‍ ട്രെയിന്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ കൂടുതല്‍ എത്തുന്നത് ട്രെയിനിലാണ്. ഈ സീസണില്‍ രണ്ട് പ്രത്യേക ട്രെയിനുകള്‍ ഓടിക്കും. കൊ്ല്ലം -ചെന്നൈ സ്‌പെഷ്യല്‍ 17 മുതല്‍ ഉണ്ടാകും. മകരവിളക്കിനാണ് മറ്റൊരു സ്‌പെഷ്യല്‍ ട്രെയിന്‍ ചെന്നൈയ്ക്ക് ഓടിക്കുന്നത്. തീര്‍ത്ഥാടകര്‍ കൂടുതലായി എത്തുന്ന സ്‌റ്റേഷനില്‍ വിശ്രമിക്കുന്നതിനായി റസ്റ്റ് ഹൗസ് ഒരുക്കുന്നുണ്ട്. 500 പേര്‍ക്ക് ഒരേ സമയം വിശ്രമിക്കാം. 93 ലക്ഷം രൂപയാണ് ചെലവ്. കൂടാതെ വിവിധ ഭാഷകളില്‍ ഡിസ് പ്ലേ ബോര്‍ഡുകള്‍, എഇഡി സ്്ക്രീനുകള്‍ എന്നിവയും തയ്യാറാക്കാനുണ്ട് 35 ബസ്സുകള്‍ കൂടി കെഎസ്ആര്‍ടിസി പമ്പയ്ക്ക് 35 ബസ്സുകള്‍ അധികമായി ഓടിക്കും. ഇതില്‍ 20 എണ്ണം കോട്ടയത്ത് നിന്നും 15 എണ്ണം എരുമേലിയില്‍ നിന്നുമാണ്. തിരക്ക് അനുസരിച്ച് സര്‍വീസുകളുടെ എണ്ണം കൂട്ടും. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ബസ്സുണ്ടാകും.തീര്‍ത്ഥാടകര്‍ കൂടുതലായി എ്ത്തുന്ന കോട്ടയം സ്റ്റാന്റില്‍ വിശ്രമിക്കാനും വിരി വയ്ക്കാനും സൗകര്യങ്ങള്‍ ഒരുങ്ങിയിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.