ചെന്നൈ: മുന്‍കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ കാര്‍ത്തി ചിദംബരത്തിന് ഇരട്ടയടി. കോടികളുടെ അഴിമതിക്കേസില്‍പ്പെട്ട കാര്‍ത്തി വിദേശത്തു പോകാന്‍ അനുമതി തേടി നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.
പീറ്റര്‍ മുഖര്‍ജിയുടെ ചാനലിന് വിദേശ ഫണ്ട് വഴിവിട്ട് ലഭ്യമാക്കിയതിന് കോടികള്‍ കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് സിബിഐ കാര്‍ത്തിയുടെ വിദേശ യാത്ര തടഞ്ഞിരുന്നത്. ഇതിനെതിരെ നല്കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: