ആശൂപത്രികളില്‍ ഡോക്ടര്‍മാരുടെ കുറവ്

Monday 6 November 2017 9:55 pm IST

മണ്്ഡലക്കാലത്ത് ശരണവഴികളിലെ ആതുരാലയങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നം ഡോക്ടര്‍മാരുടെ കുറവാണ്. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ അധിക ഡ്യൂട്ടിക്ക് നിയമിക്കാന്‍ ഡോക്ടര്‍മാരെ ലഭിച്ചിട്ടില്ല. ഇഎന്‍ടി, ഒഫ്താല്‍മോളജി വിഭാഗങ്ങളില്‍ ഡോക്ടര്‍മാരില്ല. നഴ്‌സുമാരുടെയുപം പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും കുറവുണ്ട്. നാല് ഡോക്ടര്‍മാരെയാണ് കൂടുതലായി ആവശ്യപ്പെട്ടിട്ടുള്ളത്. മുണ്ടക്കയത്തും സമാന അവസ്ഥയാണ്. എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ ജീവനക്കാരുണ്ടെങ്കിലും സ്ഥല പരിമതി പ്രധാന പ്രശ്‌നമാണ്. പമ്പയും ശബരിമലയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്നത് എരുമേലിയിലാണ്. ഇവിടെ 24 മണിക്കൂറും അത്യാഹിത വിഭാഗം സജ്ജമാക്കും. പാമ്പ് കടിയ്ക്കും ചികിത്സയുണ്ട്. കാനന പാതയില്‍ ഓക്‌സിജന്‍ പാര്‍ലറുകള്‍ ഉണ്ടാകും. ശബരിമല വികസനത്തിനായി കേന്ദ്രം അനുവദിച്ച 100 കോടി രൂപയുടെ പദ്ധതി പ്രകാരം എരുമേലിയില്‍ ആശുപത്രിയുടെ നിര്‍മാണം ഈ വര്‍ഷമാണ് ആരംഭിക്കാനായത്. മൂന്ന് വര്‍ഷം മുമ്പ് സംസ്ഥാനത്തിന് അനുവദിച്ച പണമാണിത്. ഏറ്റുമാനൂര്‍, കടപ്പാട്ടൂര്‍, വൈക്കം എന്നിവടങ്ങളില്‍ ഹെല്‍്ത്ത് യൂണിറ്റുകളുടെ സേവനം ഉണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.