കോട്ടയം: ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് സബ്സിഡി നിരക്കില്‍ ഇന്ധനം അനുവദിക്കണമെന്നും ആര്‍ടിഒ ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കണമെന്നും ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘം(ബിഎംഎസ്്) കോട്ടയം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ബിഎംഎസ് ജില്ലാ സെക്രട്ടറി ടി.എം.നളിനാക്ഷന് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.കെ.തങ്കച്ചന് അദ്ധ്യക്ഷനായി. മേഖലാ സെക്രട്ടറി മനോജ് മാധവന്, ഓട്ടോ യൂണിയന് ജില്ലാ സെക്രട്ടറി രതീഷ്,അഡ്വ:അജീഷ്,ഗോപാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. എ.ആര്.ബാലന്(പ്രസിഡന്റ്)ടി.എന്‍.ചന്ദ്രന്,പ്രമോദ് കുമാര്‍,വിനോദ്.എം.എസ്(വൈസ്പ്രസിഡുമാര്),ജോഷി ജോസഫ്(സെക്രട്ടറി)വിപിന്‍.എന്‍.എസ്,അലി.പി.കെ,ധനപാലന്.കെ(ജോയന്റ് സെക്രട്ടറിമാര്‍)രാജീവ്.എം.എ(ഖജാന്‍ജി) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: